Sunday, October 25, 2009


അവിടെ ... അവിടെ കുറച്ചു ദൂരെ ഒരു കടവുണ്ട് . ആ കടവില്‍ നിന്നു തുടങ്ങുന്ന ഒരുപാട് വഴികളും . വേണമെങ്കില്‍ എനിക്ക് വലത്തോട്ട് പോകാം .ഒരു കള്ള് ഷാപ്പിലേക്ക് .ലഹരിയുടെയും തനി നാടാൻ രുചികളുടെയും ഒക്കെ ഒരു ലോകം . പിന്നെ ഇടത്തേക്ക്, പരിചയമില്ലാത്ത വഴികൾ എങ്കിലും യാത്രയ്ക്കൊടുവിൽ ഒരു പക്ഷെ ... അതുമല്ലെങ്കിൽ ഒരു കോര്പ്പറേറ്റ് വേൾന്റെ ലോകത്തേക്ക് . പിന്നെ നേരെയാണ് . കുറച്ചു മുന്നോട്ടു നടന്നാല്‍ ഒരു junction എത്തും . അവിടെ നിന്നു എങ്ങോട്ട് വേണമെങ്കിലും പോകാം . ബഹിരാകാശത്തെക്കോ പാതാളതിലെക്കോ കന്ണണൂരിലെക്കോ അങ്ങനെ എങ്ങോട്ട് വേണമെങ്കിലും . പക്ഷെ വഴി അറിയണം ഇനി വേറെ ഒരു വഴി ഉള്ളത് നേരെ വെള്ളത്തിലേക്ക്‌ ചാടുക എന്നതാണ് . ഭും . പക്ഷെ ഇവിടെ അതൊരു option അല്ല . കാരണം . വിശ്വംഭരന്‍ ചേട്ടന് നീന്തല്‍ അറിയാം. ആ വള്ളക്കാരന്റെ പേരു വിശ്വംഭരന്‍ എന്നാണ്. അയാള്‍ രക്ഷിക്കും . അതൊരു വിശ്വാസംആണ് . രക്ഷിക്കും എന്ന വിശ്വാസം. പക്ഷെ രക്ഷിക്കാന്‍ വേണ്ടി ആണോ വെള്ളത്തില്‍ ചാടുന്നത്. എന്നാല്‍ ചാടാതിരുന്നാല്‍ പോരെ . അപ്പൊ ആ ഒരു വഴി നമുക്ക്‌ ബുദ്ധി ജീവികള്‍ക്ക് കൊടുക്കാം .ചാടണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെ . അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കാം . അതും അല്ലെങ്കില്‍ അച്ഛന്മ്മര്‍ക്കോ സമുദായ നേതാക്കന്മ്മര്‍ക്കോ സ്വാമിമാര്‍ക്കോ സ്വമിജികല്‍ക്കോ കൊടുക്കാം. പക്ഷെ ഇതിനെക്കാള്‍ നല്ല option കൊട്ടേഷന്‍ സങ്കങ്ങൾ ആണ് . കാരണം അവര്‍ ഇറങ്ങിയാല്‍ ഒരു തീരുമാനമാകാതെ വിടില്ല . എന്തായാലും ഒരു തീരുമാനമെടുക്കാതെ വയ്യ . കാരണം കടവിലേക്ക്‌ ഇനി അതിക ദൂരമില്ല . മാത്രവുമല്ല സമയം നന്നേ വൈകി . എന്തായാലും വലത്തേക്ക് പോകുന്നതിനെകുരിച്ച് ഞാന്‍ ആലോജിക്കാതിരിക്കുന്നില്ല. കാരണം അവിടെ രവിയും അപ്പുവും കുഞ്ഞാമിനയും ദാസനും ദേവിയും എല്ലാം ഉണ്ടാകും . പോരാത്തതിന് അന്തിക്കള്ളും കവിതയും.......

1 comment:

Followers